red alert in Kottayam<br />മഴ ശക്തമായതിന് പിന്നാലെ പാല ഒറ്റപ്പെട്ട നിലയിൽ. ജില്ലയിലെ മലയോര മേഖലയിലും മഴ ശക്തമായി തുടരുകയാണ്. റോഡുകളിലെല്ലാം വെള്ളം കയറിയതോടെ 2018ലെ പ്രളയത്തേക്കാൾ ഗുരുതരമായ സ്ഥിതിയാണ് കോട്ടയം ജില്ലയിലുള്ളതെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. കോട്ടയത്ത് കടുത്തുരുത്തിക്ക് സമീപത്ത് ബൈപാസ് റോഡിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. റോഡിന്റെ പകുതിയോളം മണ്ണ് വീണതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയായിരുന്നു.